മാവുങ്കാൽ: മുത്തപ്പൻതറ കുരുക്ഷേത്ര സാംസ്കാരികവേദി മടിക്കൈ കമ്മാരൻ രണ്ടാം ചരമവാർഷിക അനുസ്മരണത്തിന്റെ ഭാഗമായി 12-ന് ഉത്തരമേഖലാ കമ്പവലി മത്സരം നടത്തും. മത്സരം വൈകിട്ട് ആറിന് ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റ് വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഹൊസ്ദുർഗ് തഹസിൽദാർ മണിരാജ് ആദരിക്കും.