തൃക്കരിപ്പൂർ: പൊതുഇടങ്ങൾ വെറും ആൾക്കൂട്ടമായി മാറുന്ന സമകാലിക അവസ്ഥയ്ക്കെതിരേ വിരൽ ചൂണ്ടുന്ന തണൽമരങ്ങൾ നാടകവുമായി മാണിയാട്ട് കോറസ് വനിതാവേദി. എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച നാടകം അവതരിപ്പിക്കും. പൊതുതാത്പര്യം സംരക്ഷിക്കേണ്ട കൂട്ടായ്മകളെ തകർക്കുന്ന പ്രവണതകളാണ് നാടകം ചർച്ചചെയ്യുന്നത്. നാടകരചനയും സംവിധാനവും അനിൽ നടക്കാവാണ്. ചമയം ശ്രീധു, രംഗപടം ഭാസി വർണലയം, ദീപ നിയന്ത്രണം സുരാഗ് ചന്തേര, സഹസംവിധാനം പ്രകാശൻ വെള്ളച്ചാൽ , വി.വി.ശ്യാമള, ഒ.പി.പങ്കജാക്ഷി, പി.ടി.അനിത, രേണുകനന്ദൻ, ഷോമ വിജയൻ, ഹേന, ഷീജ, സുജാത, നിജിത, ചന്ദ്രമതി, റീന, ശാരിക എന്നിവർ അഭിനയിക്കുന്നു.