കാസർകോട്: സമ്മതിദായക വിവരപരിശോധനായജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ബൂത്ത്തല ഉദ്യോഗസ്ഥരും ശനിയാഴ്ച രാവിലെ പത്തിന് സെക്ടറൽ ഓഫീസർമാർക്കുമുന്നിൽ സ്മാർട്ട്സ് ഫോൺ സഹിതം ഹാജരാകണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. 26-ന് വൈകീട്ട് അഞ്ചുമണിക്കകം സമ്മതിദായക വിവരപരിശോധനായജ്ഞം പൂർത്തീകരിക്കണം. നാഷണൽ ന്യൂട്രിഷൻ മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 26-ന് ശേഷം നടത്തിയാൽമതിയെന്നും കളക്ടർ പറഞ്ഞു. സമ്മതിദായക വിവരപരിശോധനായജ്ഞം 30-ന് അവസാനിക്കും.
വനംവകുപ്പ് അദാലത്ത് 29-ന്
കാസർകോട് : വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ വനംവകുപ്പ് 29-ന് 10 മുതൽ കാസർകോട് മുനിസിപ്പൽ കോൺഫറൻ ഹാളിൽ അദാലത്ത് സംഘടിപ്പിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനംചെയ്യും. പട്ടയസംബന്ധമായ പരാതികളൊഴികെ വനംവകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്. വിവരങ്ങൾക്ക്: കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്-0499 4256119, 9447979076. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസ്-0467 2207077, 8547602600.