കാസർകോട്: യുവജനക്ഷേമ കായികമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് ക്ലബ്ബുകൾക്കുള്ള നെഹ്രു യുവകേന്ദ്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2018 ഏപ്രിൽ ഒന്നു മുതൽ 2019 മാർച്ച് 31-വരെ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കളക്ടർ ചെയർമാനായ സമിതി അവാർഡ് നൽകുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാർഡ്. സംസ്ഥാനതലത്തിൽ ഒരു ലക്ഷം രൂപയും ദേശീയ തലത്തിൽ അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്ന ക്രമത്തിൽ മൂന്ന് അവാർഡുകളാണുള്ളത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക മാതൃകയിലുള്ള ഫോമിൽ ഫോട്ടോ, വീഡിയോ, പത്ര കട്ടിങ്ങുകൾ, ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്ക് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷ ഓഗസ്റ്റ് 31-നകം ജില്ലാ യൂത്ത് കോ ഓഡിനേറ്റർ, നെഹ്രു യുവകേന്ദ്ര, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04994 255144.