കാസർകോട്: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള വെളിയിട വിസർജനമുക്ത പദ്ധതിയിൽ യോഗ്യതയുള്ള ബി.പി.എൽ. കുടുംബങ്ങൾക്ക് ശൗചാലയം നിർമാണത്തിന് ഓഗസ്റ്റ് 24-വരെ അപേക്ഷിക്കാം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്.
വിമുക്തഭടന്മാരുടെ വിധവകളുടെ സംഗമം
കാസർകോട് : ഐ.എൻ.എസ്., സാമോറിൻ ഏഴിമലയുടെ നേതൃത്വത്തിൽ 22-ന് കാസർകോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഇന്ത്യൻ നേവിയിലെ വിമുക്തഭടന്മാരുടെ വിധവകളുടെ സംഗമം നടത്തും. ഫോൺ: 04994 256860