പരപ്പ: ബാനം ഗവ. ഹൈസ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. ബാനം സ്പോർട്‌സ് സെന്റർ ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ബാനം ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പി.മനോജ്കുമാർ സ്കൂൾ പ്രഥമാധ്യാപകൻ കെ.ടി.ഗോവിന്ദന്‌ മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. കോടോം-ബേളൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഭൂപേഷ് അധ്യക്ഷതവഹിച്ചു. ബാനം ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പി.മനോജ്കുമാർ, പി.ടി.എ. പ്രസിഡന്റ് രാജീവൻ, പ്രഥമാധ്യാപകൻ കെ.ടി.ഗോവിന്ദൻ, സ്റ്റാഫ് സെക്രട്ടറി പവിത്രൻ എന്നിവർ സംസാരിച്ചു.