കാസർകോട്: സർക്കാർ ജീവനക്കാർക്കായി ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന്നിറങ്ങുന്ന ഇടത് സർവീസ് സംഘടനകൾക്ക് ആത്മാർഥതയുണ്ടെങ്കിൽ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ബെന്നി പറഞ്ഞു.
എൻ.ജി.ഒ. അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് 45-ാം സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് പ്രവീൺ വരയില്ലം അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.വി.രമേശൻ, വനിതാ ഫോറം കൺവീനർ കെ.അസ്മ, ശ്രീഹരി, ജയറാം എന്നിവർ സംസാരിച്ചു. തുടർന്നുനടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് വി.ദാമോദരൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലോകേഷ്, പി.വത്സല, എം.ടി.പ്രസീത, ജയപ്രകാശ് എം.ബി. ആചാര്യ, ശശി കമ്പല്ലൂർ എന്നിവർ സംസാരിച്ചു.