കാസർകോട്: ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ടൗൺ ബാങ്ക് ഹാളിൽ നടന്ന പരിപാടി അധ്യാപക പരിഷത്തിന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അശോക് ബാഡൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ കുഞ്ഞമ്പു മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.ഇ.ആർ. വിഷയത്തിൽ റിട്ട. കഞ്ഞങ്ങാട് ഡി.ഇ.ഒ. വേലായുധൻ, എൻ.ഇ.പി. വിഷയത്തിൽ ഡോ. ശിവപ്രസാദ് എന്നിവർ ക്ലാസെടുത്തു.
യോഗത്തിൽ ജില്ലാ കാര്യദർശി അജിത്കുമാർ, സംസ്ഥാനസമിതി ഭാരവാഹികളായ വെങ്കപ്പ ഷെട്ടി, വിഘ്നേശ്വര കേതുകൊടി പ്രഭാകരൻ നായർ, സബ് ജില്ലാ കാര്യദർശി ശരത് മാസ്റ്റർ എന്നിവർ സംസാരിച്ചു.