കാസർകോട്: പിഞ്ചു കുഞ്ഞിനെ മംഗളൂരുവിൽനിന്ന്‌ കൊച്ചി അമൃത ആസ്പത്രിയിലേക്കെത്തിച്ച ആംബുലൻസ് ഡ്രൈവർ ഹസൻ മുക്കുന്നോതിനെയും ആംബുലൻസ് ജീവനക്കാരൻ ഷിജോയിനെയും അനുമോദിച്ചു.

കിംസ് സൺറൈസ് ആസ്പത്രിയിൽ നടന്ന ചടങ്ങിൽ ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ (എ.ഒ.ഡി.എ.) ജില്ലാ പ്രസിഡന്റ് മുനീർ ചെമ്മനാടും സൺറൈസ് ആസ്പത്രി ഡോക്ടർ ബി.എസ്. റാവുവും അനുമോദിച്ചു. ആസ്പത്രി ജീവനക്കാരും എ.ഒ.ഡി.എ. അംഗങ്ങളും സംബന്ധിച്ചു.