:രണ്ടുമാസും കൊണ്ട് പണി തീരുമെന്നുപറഞ്ഞ് അടച്ചിട്ട റോഡ് തുറന്നത് അടുത്തകാലത്താണ്. എന്നാൽ ആകെ പൂർത്തിയായത് പാലം പണി മാത്രമാണ്. ഇനി ടാറിങ് നടക്കാൻ എത്ര കാലമെടുക്കുമെന്ന് പറയാനാവില്ല. നാടിന്റെ പലഭാഗങ്ങളിലും റോഡ് നവീകരണം കൃത്യമായി നടന്നുവരുമ്പോഴാണ് ഈ വിവേചനം

എം.ഗംഗാധരൻ, ജീപ്പ് ഡ്രൈവർ, എണ്ണപ്പാറ

കഷ്ടപ്പാട് തന്നെ

:റോഡുണ്ടായിട്ടും ഒന്ന്‌ പുറത്തിറങ്ങാൻ പറ്റാത്ത കഷ്ടപ്പാട് വളരെ വലുതാണ്. നല്ല റോഡ് കിട്ടുമെന്നു കരുതിയാണ് ഈ കാത്തിരിപ്പ്. മാസം 11 കഴിഞ്ഞു. പെട്ടെന്ന് ആസ്പത്രിയിൽ പോകണമെങ്കിൽ എന്തുചെയ്യും. യാത്രാദുരിതം പെട്ടെന്ന് പരിഹരിക്കണം.

വിജയലളിത, വീട്ടമ്മ, അയ്യങ്കാവ്

വൈകുന്നത് അനാസ്ഥമൂലം

:നാട്ടിലെ റോഡ് തകർന്നിട്ട് വർഷങ്ങളായി. നീണ്ട മുറവിളിക്ക് ശേഷമാണ് നവീകരണം തുടങ്ങിയത്. പണി പൂർത്തീകരിക്കാൻ കഴിയാത്തത് അധികാരികളുടെ അനാസ്ഥമൂലമാണ്. നാട്ടുകാരുടെ ക്ഷമയാണ് ഇവിടെ പരീക്ഷിക്കുന്നത്.

സി.ബാലൻ ചാപ്പയിൽ, പൂതങ്ങാനം