ഉളിയത്തടുക്ക : വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തുകയും പിന്നീട് പഞ്ചായത്തധികൃതർ ഏറ്റെടുക്കുകയും ചെയ്ത നായക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആളുണ്ടായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യശോദ, ഓവർസീയർ പദ്മനാഭൻ, സാമൂഹികപ്രവർത്തകൻ പ്രശാന്ത്, സി.പി.എം. പ്രവർത്തകനായ അശോക് മധൂർ എന്നിവർ നായക്കുഞ്ഞുങ്ങളെ വളർത്താനായി ഏറ്റുവാങ്ങി. രണ്ടുദിവസം മുമ്പാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ എട്ട് നായക്കുഞ്ഞുങ്ങളെ പഞ്ചായത്തംഗം സി.എം. ബഷീർ കണ്ടെത്തിയത്. ഇദ്ദേഹം നായക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും മൃഗാസ്‌പത്രിയിൽ എത്തിച്ച് കുത്തിവെപ്പ് നൽകുകയും ചെയ്തു. നായക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നവർക്കായി അവയെ നൽകുകയായിരുന്നു.