തളങ്കര : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും എസ്.ഡി.പി.ഐ. തളങ്കര ബ്രാഞ്ച്‌ ആദരിച്ചു.

സ്കൂളിനുള്ള ഉപഹാരം പ്രഥമാധ്യാപിക സുവർണകുമാരിയും പി.ടി.എ. പ്രസിഡന്റ്‌ റാഷിദ് പൂരണവും ഏറ്റുവാങ്ങി. എസ്.ഡി.പി.ഐ. കാസർകോട് മണ്ഡലം പ്രസിഡന്റ്‌ സക്കരിയ കുന്നിൽ ഉദ്ഘാടനം ചെയ്തു.

തളങ്കര ബ്രാഞ്ച് പ്രസിഡന്റ്‌ ബഷീർ തളങ്കര അധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം ബഷീർ നെല്ലിക്കുന്ന്, സമീർ തളങ്കര, നവാസ് പടിഞ്ഞാർ, നിസാർ ബാങ്കോട്, സൽമാൻ ഫാരിസ് ബാങ്കോട്, മനാസ് പാലിച്ചായടുക്കം, ഷംസീർ പടിഞ്ഞാർ, മുസ്തഫ ബാങ്കോട് എന്നിവർ സംസാരിച്ചു.