നീലേശ്വരം : കോവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുകയും ഡി കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കോടോം-ബേളൂർ ഗ്രാമപ്പഞ്ചായത്തിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ പഞ്ചായത്തുതല കോർ കമ്മിറ്റി തീരുമാനിച്ചു.

സംസ്ഥാന സർക്കാർ നിഷ്‌കർഷിക്കുന്ന നിയന്ത്രണം നടപ്പാക്കും. ഇളവുകളുണ്ടാവില്ല. പഞ്ചായത്ത് പരിധിയിൽ വാക്സിനേഷനെടുക്കാത്ത ഓട്ടോ-ടാക്സി തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുടെ പട്ടിക ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിലെത്തിക്കുന്ന മുറയ്ക്ക് വാക്സിൻ നൽകാൻ ക്രമീകരണമൊരുക്കും.

പഞ്ചായത്ത് പരിധിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൈക്ക് പ്രചാരണം നടത്തും. കോവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കും.