കാഞ്ഞങ്ങാട് : എ.കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി മാസ്ക് വിതരണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പദ്‌മനാഭൻ ഉദ്ഘാടനംചെയ്തു. ഹൊസ്ദുർഗ് കടപ്പുറം ഗവ. യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷറർ എം.ടി.രാജീവൻ അധ്യക്ഷതവഹിച്ചു. ഉപജില്ലാ സെക്രട്ടറി രാജേഷ് ഓൾനടിയൻ, ഭാസ്കരൻ പേക്കടത്ത്, മധു പ്രതിയത്ത്, മുഹമ്മദ് ഫാരിസ്, ഒ.പ്രതീഷ്, ഇ.കെ.രേഷ്‌ന എന്നിവർ സംസാരിച്ചു.