പാലക്കുന്ന്‌ : കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ പാലക്കുന്ന്‌ കഴകം കരിപ്പോടി പ്രാദേശിക സമിതി അനുമോദിച്ചു.

ക്ഷേത്ര ഭണ്ഡാര വീട്ടിൽ നടന്ന ചടങ്ങിൽ റിജുൽ രവി, ജി.പി. അമ്പാവാണി, ആര്യ നാരായണൻ (എസ്.എസ്.എൽ.സി.), ജി.പി. വിഷ്ണുപ്രിയ, സരിഗ ദിവാകരൻ (പ്ലസ് ടു) എന്നിവരെ ആചാരസ്ഥാനികർ ഉപഹാരം നൽകി അനുമോദിച്ചു. ക്ഷേത്ര, പ്രാദേശിക സമിതി ഭാരവാഹികൾ പങ്കെടുത്തു. മാതൃസമിതിയുടെ ഭാഗ്യക്കുറി നറുക്കെടുപ്പും നടന്നു.