പൊയിനാച്ചി : ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈൽ ഹാരിസിനെ ചെമ്മനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപഹാരം സമ്മാനിച്ചു.

മണ്ഡലം പ്രസിഡൻറ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി. നിർവാഹകസമിതി അംഗം അഡ്വ. എ.ഗോവിന്ദൻ നായർ, ബ്ലോക്ക് സെക്രട്ടറിമാരായ സുകുമാരൻ ആലിങ്കാൽ, എൻ.ബാലചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡൻറ് സി.നാരായണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.