കാഞ്ഞങ്ങാട് : ജില്ലയിൽ 137 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 21,692 ആയി. ഇവരിൽ 20,384പേർ രോഗമുക്തി നേടി. ശനിയാഴ്ച 96 പേർക്കാണ് നെഗറ്റീവായത്. 231 പേർ ഇതുവരെ മരിച്ചു. 1077 പേർ ചികിത്സയിലും 7896 പേർ നിരീക്ഷണത്തിലുമുണ്ട്. 1632 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 433 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.