കാസർകോട് : ഹരിതകേരള മിഷന്റെ ടീച്ചറും കുട്ട്യോളും പദ്ധതി കാസർകോട് നഗരസഭയിൽ തുടങ്ങി. ഹരിത കർമസേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട് അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ, പി.വി.ദേവരാജൻ, കൗൺസിലർമാരായ കെ.ജി.പവിത്ര, വരപസാദ് കോട്ടകണി, മുഷ്താഖ് ചേരങ്കൈ, എ.പി.രഞ്ജിത്ത്, കെ.രൂപേഷ്, സി.ടി.സുധീർ, നഗരസഭാ സെക്രട്ടറി എസ്.ബിജു എന്നിവർ സംസാരിച്ചു.