മംഗളൂരു : മംഗളൂരു കേരളസമാജം ആയുർവേദ ബോധവത്കരണ ക്ലാസും വയലാർ അനുസ്മരണവും സംഘടിപ്പിക്കും. ഞായറാഴ്ച 3.30-ന് കേരളസമാജം സിൽവർ ജൂബിലി ഹാളിലാണ് പരിപാടി. കോട്ടക്കൽ ആര്യവൈദ്യശാല മംഗളൂരു ശാഖാ മാനേജരും ചീഫ് ഫിസിഷ്യനുമായ ഡോ. എം.ശങ്കരൻ നമ്പൂതിരി ക്ലാസെടുക്കും. വയലാർസ്മൃതികൾ എന്ന ഗാനാർച്ചനയും അരങ്ങേറുമെന്ന് കലാവിഭാഗം കൺവീനർ പ്രദീപ് കുമാർ, പ്രസിഡന്റ് ടി.കെ.രാജൻ, സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.