രാജപുരം : സംസ്ഥാനസർക്കാരും ഹോമിയോപ്പതി വകുപ്പും ചേർന്ന് കോവിഡിനെതിരേ നടപ്പാക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന് പനത്തടി പഞ്ചായത്തിൽ തുടക്കമായി. ബളാംതോട് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയാ ശിവദാസ് അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാ അരവിന്ദ്, പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാൽ, സജിനി, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ഷിംന, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.