കാഞ്ഞങ്ങാട് : ജില്ലയിൽ 146 പേർക്കുകൂടി കോവിഡ്. 7.4 ആണ് രോഗസ്ഥിരീകരണനിരക്ക്.

139 പേർ രോഗമുക്തരായി. 1141 പേർ ചികിത്സയിലും 8576 പേർ നിരീക്ഷണത്തിലുമുണ്ട്. 2381 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. 770 പേരുടെ പരിശോധനാഫലം വരാനുണ്ട്. 1,38,185 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചത്. ഇവരിൽ 1,35,904 പേരും രോഗമുക്തി നേടി.