നീലേശ്വരം : നഗരസഭയിൽ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ 'കരുതലോടെ മുന്നോട്ട്' പദ്ധതി തുടങ്ങി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ദക്ഷായണി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. റഫീഖ് കോട്ടപ്പുറം അധ്യക്ഷനായി. ഡോ. സിന്ധു വേണുഗോപാൽ, ഡോ. പി. രതീഷ്, ഇസ്മായിൽ, മമ്മു കോട്ടപ്പുറം, കെ. രാജി, ബിന്ദു, ജയചന്ദ്രൻ, മോഹനൻ എന്നിവർ സംസാരിച്ചു.