ചെങ്കള : പഞ്ചായത്ത് പരിധിയിൽ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം 15-നകം പഞ്ചായത്തിൽ നൽകണം. സാക്ഷ്യപത്രം നൽകാത്തവരുടെ പെൻഷൻ മുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു.