നീലേശ്വരം : സംസ്ഥാനത്തെ വികസനനേട്ടങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ എൽ.ഡി.എഫ്. നീലേശ്വരം നഗരസഭാതല ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി. വിജയകുമാർ അധ്യക്ഷനായി. കെ. ബാലകൃഷ്ണൻ, കരുവക്കാൽ ദാമോദരൻ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജോൺ ഐമൺ, ജോയി മലനാട്, കെ.വി. ദാമോദരൻ, ടി.വി. ശാന്ത എന്നിവർ സംസാരിച്ചു.
മടിക്കൈ പഞ്ചായത്തുതല കൂട്ടായ്മ അമ്പലത്തുകരയിൽ സി.പി.എം. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷനായി. പി. ബേബി, കെ. നാരായണൻ, വി. പ്രകാശൻ, പ്രൊഫ. വി. കുട്ട്യൻ, എൻ.കെ. കൃഷ്ണൻ, എ.വി. ബാലകൃഷ്ണൻ, ബി. ബാലൻ എന്നിവർ സംസാരിച്ചു. കിനാനൂർകരിന്തളം പഞ്ചായത്ത്തല കൂട്ടായ്മ ചോയ്യംങ്കോട് സി.പി.എം. ഏരിയ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. കെ. സുകേഷ് അധ്യക്ഷനായി. കെ. കുമാരൻ സംസാരിച്ചു.
കാഞ്ഞങ്ങാട് : കേരളത്തെ രക്ഷിക്കൂ വികസനം സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ഇടതുമുന്നണി കാഞ്ഞങ്ങാട്ട് ബഹുജന കൂട്ടായ്മ നടത്തി.
സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.വി. ബാബുരാജ് അധ്യക്ഷനായി. വി.വി. രമേശൻ, ഡി.വി. അമ്പാടി, കൃഷ്ണൻ പനങ്കാവ്, പി. രാജു. സി.കെ. പീറ്റർ എന്നിവർ സംസാരിച്ചു.