രാജപുരം : ഡൽഹി കർഷകസമരത്തിന് പിന്തുണയറിയിച്ചും കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി കോളിച്ചാലിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡൻറ് ജോണി തോലൻപുഴ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.സി.ദേവസ്യ, യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ് പി.എ. മുഹമ്മദ് കുഞ്ഞി, സണ്ണി ഇലവുങ്കൽ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.