കാസർകോട് : വിദ്യഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവർക്ക് അൽ-ഐൻ കെ.എം.സി.സി. ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാര വിതരണവും അനുമോദനവും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുള്ള അധ്യക്ഷനായിരുന്നു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., എ.അബ്ദുൽ റഹ്‌മാൻ, ഹക്കിം, ഖാലിദ് ബിലാൽ പാഷ, കെ.മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, അഷ്റഫ് എടനീർ, ടി.ഡി.കബീർ, ഇർഷാദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു.