കാസർകോട് : ജില്ലയിലെ സെക്ടർ ഓഫീസർമാർക്കള്ള പരിശീലനം മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രണ്ടിന് 10 മണി മുതൽ മഞ്ചേശ്വരം,കാസർകോട് മണ്ഡലങ്ങളിലെ സെക്ടർ ഓഫീസർമാർക്കും രണ്ട് മണി മുതൽ ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സെക്ടർ ഓഫീസർമാർക്കുമാണ് പരിശീലനം.് മൂന്നിന് 10 മണി മുതൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സെക്ടർ ഓഫീസർമാർക്കുള്ള പരിശീലനം നടക്കും.