നീലേശ്വരം : എറണാകുളത്ത് നടക്കുന്ന നാല്പതാമത് സംസ്ഥാന ​േബാൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിനായുള്ള ജില്ലാ സബ് ജൂനിയർ ടീമിനെ തിരഞ്ഞെടുത്തു. ആൺകുട്ടികളുടെ ടീമിനെ സൂര്യകിരൺ കളനാട് നയിക്കും. മറ്റ് ടീമംഗങ്ങൾ: ആർ.ധനുഷ്, ടി.വി.ഷനോജ്, മുഹമ്മദ് ഷലീൽ, മൃദുൽ, ആർ.ശ്രീരുധ്, പി.വി.വിഷ്ണു, പി.വി.ആകാശ്, ഗൗതം വി.നാഥ്, അഹമ്മദ് റാസ. കോച്ച്: കെ. അശോകൻ. മനേജർ: എൻ.രൂപേഷ്. പെൺകുട്ടികളുടെ ടീമിനെ എം.നിമിയ കൊയോങ്കര നയിക്കും. മറ്റു ടീമംഗങ്ങൾ: കെ.ദേവിക, തേജശ്രീ, എ.ആവണി, ആദിത്യ, ഹെലൻ, പവിത്ര, ആമ്പൽ കൃഷ്ണ. കോച്ച്: എൻ.രൂപേഷ്, മാനേജർ: ജറീന ജോണി.