നീലേശ്വരം : എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ 'എ' ക്ലാസ് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് ഏർപ്പെടുത്തിയ എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണംചെയ്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു. എം.രാധാകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു.