ചീമേനി : വേണം എയിംസ് കാസർകോടിന് എന്ന മുദ്രാവാക്യമുയർത്തി എയിംസ് ജനകീയ കൂട്ടായ്മയുടെ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി വാഹനജാഥ സംഘടിപ്പിച്ചു. ചീമേനിയിൽ നീലേശ്വരം നഗരസഭാ മുൻ ചെയർമാർ പ്രൊഫ. കെ.പി.ജയരാജൻ, ജാഥാ ലീഡർ കെ.വി.സുരേഷ് കുമാറിന് പതാക കൈമാറി. കെ.നാരായണൻ അധ്യക്ഷനായിരുന്നു. കൂട്ടായ്മ ജില്ലാ ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കരിമ്പിൽ കൃഷ്ണൻ, കെ.രാജൻ, പി.രാജീവൻ, ഗിരീഷ് ചീമേനി, അസൈനാർ മൗലവി, സി.ചന്ദ്രൻ, പി.കെ.അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.