നീലേശ്വരം : എം.ബി.ബി.എസ്. പരീക്ഷയിൽ ഉന്നതവിജയം നേടിയ ബങ്കളത്തെ ഡോ. രാഖി രാഘവനെ നീലേശ്വരം ജനമൈത്രി പോലീസ് അനുമോദിച്ചു. നീലേശ്വരം ഇൻസ്പെക്ടർ കെ.പി.ശ്രീഹരി ഉപഹാരം നൽകി. ബീറ്റ് ഓഫീസർമാരായ പ്രദീപൻ പിലിക്കോട്, എം.ശൈലജ, വേണു തിമിരി എന്നിവർ സംസാരിച്ചു.

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് പി.സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1982-83 എസ്.എസ്.എൽ.സി. ബാച്ച് 'ഊഷ്മളം' ഗ്രൂപ്പ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. മൃദംഗവായനാ രംഗത്ത് മികവ് തെളിയിച്ച പി.കണ്ണൻ ഉൾപ്പടെയുള്ളവരെ ആദരിച്ചു. നെഹ്രു കോളേജിൽ ഊർജതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നീനാ രാമൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എ.ദാമോദരൻ അധ്യക്ഷനായി. ബഷീർ വെള്ളിക്കോത്ത്, പി.ഹരീഷ്, പി.ജയചന്ദ്രൻ, ശശി പണിക്കർ എന്നിവർ സംസാരിച്ചു