പൊയിനാച്ചി : ചെമ്മനാട് പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രദേശത്തെ ഉന്നത വിജയികളായ 23 വിദ്യാർഥികളെ അനുമോദിച്ചു. ഡി.സി.സി. പ്രസിഡൻറ്‌ പി.കെ.ഫൈസലിന് സ്വീകരണവും നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പരിപാടി ഉദ്ഘാടനംചെയ്തു. ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്‌ കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷനായി.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്‌ എ.കെ.ശശിധരൻ, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, ബ്ലോക്ക് സെക്രട്ടറിമാരായ രാജൻ കെ. പൊയിനാച്ചി, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ടി.പി.നിസാർ, വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് പ്രദീപ്കുമാർ ആടിയം, സെക്രട്ടറി എൻ.സി.ശ്രീജിത്ത് കുമാർ, പി.എം.ഹരിഹരൻ, കെ.വി. ചന്ദ്രാവതി, പി.എം.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.