കാസർകോട് : കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ യുവാവ് റിമാൻഡിൽ. മധൂർ ചെട്ടുംകുഴിയിലെ ജി.കെ. മുഹമ്മദ് അജ്മൽ(23)നെയാണ് കാസർകോട് ജില്ലാ കോടതി റിമാൻഡ് ചെയ്തത്. ഇയാളിൽനിന്ന്‌ പിടികൂടിയ കാർ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനും പിടിച്ചെടുത്ത കഞ്ചാവ് ശേഖരം നശിപ്പിക്കുന്നതിനും നടപടി ആരംഭിച്ചു. എന്നാൽ, കാറിന്റെ ഉടമ മറ്റൊരാളാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

ആന്ധ്രാപ്രദേശിൽനിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചത്. ഇത്തരത്തിൽ കഞ്ചാവ് കടത്തുന്ന സംഘങ്ങൾ എക്സൈസിന്റെ നീരീക്ഷിണത്തിലാണെന്നും ലഹരിക്കടത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് അധികൃതർ കൂട്ടിച്ചേർത്തു.