കാസർകോട് : ഗവ. കോളേജിൽ ഒന്നാംവർഷ ബിരുദ കോഴ്‌സുകളിൽ വിവിധ വിഷയങ്ങളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവുണ്ട്.

ബി.എ. അറബിക് വിഷയത്തിൽ പട്ടികജാതി വിഭാഗത്തിൽ ആറ് സീറ്റുകളും പട്ടികവർഗം വിഭാഗത്തിൽ രണ്ട് സീറ്റുകളും ബി.എസ്‌സി. ഫിസിക്സിന്‌ പട്ടികജാതി വിഭാഗത്തിൽ ഒരുസീറ്റും ബി.എസ്‌സി. കെമിസ്ട്രി വിഷയത്തിൽ പട്ടികജാതി വിഭാഗത്തിൽ മൂന്നും ബി.എസ്‌സി. മാത്തമാറ്റിക്സിന്‌ പട്ടികജാതി വിഭാഗത്തിൽ അഞ്ച് സീറ്റും പട്ടികവർഗ വിഭാഗത്തിൽ ഒരുസീറ്റും ബി.എസ്‌സി. കംപ്യൂട്ടർ സയൻസിൽ പട്ടികജാതിവിഭാഗത്തിൽ മൂന്ന്‌ സീറ്റുകളുമാണ് ഒഴിവുള്ളത്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 29-ന് രാവിലെ 10.30-ന് കോളേജിൽ ഹാജരാകണം.