പടന്ന : ആശാവർക്കർമാരെ ആരോഗ്യവകുപ്പിൽ പാർട്ട്‌ ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്തണമെന്ന് ആശാവർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) പടന്ന പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കൈനി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എം.സുജാത അധ്യക്ഷയായി. വി.വി.പ്രസന്നകുമാരി, പി.കെ.പവിത്രൻ, എം.മഞ്ജുഷ, ടി.വിജയലക്ഷ്മി, എൻ.വി.ബിന്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.സുജാത (പ്രസി.), പി.കെ.ഇന്ദിര (വൈസ്‌ പ്രസി.), ടി.വിജയലക്ഷ്മി (സെക്ര.), രജനി (ജോ. സെക്ര.), പി.ഷീജ (ഖജാ.).