പള്ളിക്കര : വോട്ടർപട്ടികയിലെ അപാകം പരിഹരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.പി.എം.ഷാഫി അധ്യ ക്ഷനായി ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, വി.വി.കൃഷ്ണൻ, വി.ബാലകൃഷ്ണൻ നായർ, സുന്ദരൻ കുറിച്ചിക്കുന്ന്, ചന്ദ്രൻ തച്ചങ്ങാട്, എം.പി.ജയശ്രീ, മാധവ ബേക്കൽ, പ്രീത തച്ചങ്ങാട് എന്നിവർ സംസാരിച്ചു.