കുമ്പള : മംഗൽപ്പാടി കുക്കാറിലെ ബാത്തിഷയെ പോലീസ് അറസ്റ്റ് ചെയ്തത് നീതികരിക്കാനാവില്ലെന്ന് മാതാവ് ബീഫാത്തിമയും ഭാര്യ ഖദീജയും പത്രസമ്മേളനത്തിൽ പറഞ്ഞു. ബന്തിയോട് നടന്ന വെടിവെപ്പിൽ ബാത്തിഷയ്ക്ക് ബന്ധമില്ല. പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കിയതാണ്. എസ്.ഐ.യും സംഘവും വീട് വളഞ്ഞാണ് വ്യാഴാഴ്ച യുവാവിനെ പിടികൂടിയത്.