കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിലെ ഭണ്ഡാരം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അസം സ്വദേശി അബ്ദുൾ ഹനൻ (34) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്. സി.സി.ടി.വി.യിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതാണ് ഇയാളെ പിടിക്കാൻ പോലീസിന് സഹായകമായത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക്‌ റിമാൻഡ്‌ ചെയ്തു.