കാസർകോട് : റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ഘടകം വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. കാസർകോട്, മുളിയാർ കുടുംബാരോഗ്യകേന്ദ്രങ്ങൾ, മധൂർ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ ഓക്സിജൻ കോൺസൻട്രേറ്ററും മാസ്കുകളും കൈമാറി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് സംസ്ഥാന ട്രഷറർ എച്ച്.എസ്.ഭട്ട് അധ്യക്ഷനായി. കാസർകോട് നഗരസഭാധ്യക്ഷൻ വി.എം.മുനീർ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി എം.വിനോദ്, ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.രാജാറാം, എൻ.സുരേഷ്, ഡോ. അനൂപ് എസ്.വാരിയർ, എ.പ്രിയാകുമാരി, കെ.രമ, ശോഭന ശശിധരൻ എന്നിവർ സംസാരിച്ചു.