കാഞ്ഞങ്ങാട് : യൂണിയൻ ബാങ്ക് വെള്ളിക്കോത്ത് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ തുടങ്ങുന്ന ആറുദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് മേക്കിങ് കോഴ്‌സിന് യോഗ്യരായവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഫ്രൈഡ് ചിക്കൻ, അൽഫാം, ബർഗർ, ചിക്കൻ/വെജ്‌റോൾ, മോക്ക്‌ടൈൽ, മോജിട്ടോസ്, കട്‌ലറ്റ്, ഷവർമ തുടങ്ങിയവയുടെ നിർമാണമാണ് പാഠ്യവിഷയം. പരിശീലനത്തിനു പുറമെ താമസവും ഭക്ഷണവും സൗജന്യമാണ്. 30 വരെ അപേക്ഷിക്കാം. ഫോൺ: 04672 268240, 9497425262.