കാഞ്ഞങ്ങാട് : കീഴൂരിൽ തോണിയപകടത്തിൽപ്പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തിയ ബി.ബബീഷിന് അജാനൂർ കടപ്പുറത്തെ ഒൻപത്‌ ക്ലബ്ബുകൾ ചേർന്ന് സ്വീകരണം നൽകി. കൊത്തിക്കൽ

പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉപഹാരം നൽകി. യു.വി.ബഷീർ അധ്യക്ഷനായി. അജാനൂർ കുറുംബക്ഷേത്ര സ്ഥാനികൻ ശിശുപാലൻ, സെക്രട്ടറി സുഹാസ്, കൊത്തിക്കാൽ ജുമാമസ്ജിദ് പ്രസിഡന്റ് ഹസൻ കൊത്തിക്കാൽ, ഖുൽബുദ്ദീൻ പാലായി, പഞ്ചായത്തംഗങ്ങളായ അശോകൻ ഇട്ടമ്മൽ, കെ.രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, നൗഷാദ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു.