കുമ്പള : കോവിഡ് സാഹചര്യത്തിൽ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൊതുജനങ്ങളും സ്ഥാനാർഥികളും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മാഷ് ടീം ബോധവത്കരണ ഹ്രസ്വചിത്രമൊരുക്കി. കളക്ടർ ഡി.സജിത്ത് ബാബു പ്രകാശനംചെയ്തു. സ്ഥാനാർഥികൾ ഭവനസന്ദർശനം നടത്തുമ്പോൾ അഞ്ചുപേർ മാത്രമേ പോകാവൂയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഹ്രസ്വചിത്രം പറയുന്നു. വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയാൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നു. കുമ്പള പഞ്ചായത്ത് അസി. സെക്രട്ടറി പി.ടി.ദീപേഷിന്റെ നേതൃത്വത്തിലാണ് ഹ്രസ്വചിത്രം ഒരുക്കിയത്.