ചെറുവത്തൂർ : സാമൂഹിക വനവത്കരണ വിജ്ഞാനവ്യാപനവിഭാഗം കോഴിക്കോട് ഡിവിഷൻ നടത്തിയ പരിസ്ഥിതി ഓൺലൈൻ പ്രശ്നോത്തരിയിലെ വിജയി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മഞ്ജിത്ത് കൃഷ്ണയ്ക്ക് സമ്മാനം നൽകി. വനംവകുപ്പ് അസി. കൺസർവേറ്റർ വി.പി.ജയപ്രകാശ് സമ്മാനം കൈമാറി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ, സെക്‌ഷൻ ഓഫീസർ ടി.സുരേഷ്, സീനിയർ അസിസ്റ്റന്റ് കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.