കാഞ്ഞങ്ങാട് : വിദ്യാഭ്യാസ ജില്ലാ ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ ഫോറം തയ്യാറാക്കിയ സ്മൃതിപ്പതിപ്പ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി.വി. മനോജ് കുമാർ പ്രകാശനം ചെയ്തു. ഫോറം സെക്രട്ടറി കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.സി. ജോയ്, കെ.വി. ബാബുരാജ്, പി. പ്രദീപ് കുമാർ, റോസ്ലി, എം.വി. പ്രവീണ, മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.