പൊയിനാച്ചി : മൊട്ട റോഡ് റീ ടാറിങ് നടത്തണമെന്നും മൊട്ട അങ്കണവാടിയിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ചെമ്മനാട് പഞ്ചായത്ത് 38-ാം ബൂത്ത് ബി.ജെ.പി. കമ്മിറ്റി ആവശ്യപ്പെട്ടു. ജയചന്ദ്രൻ സന്നിധാനം അധ്യക്ഷതവഹിച്ചു.

പി.എം.സുരേഷ് ബാബു, മധു മണ്ഡലിപ്പാറ, ഭാസ്കരൻ ആടിയം, സജിത് മൊട്ട, മഹേഷ്‌ ഞാണിക്കാൽ, പി.കെ.രഞ്ജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബാലകൃഷ്ണൻ അയോധ്യ (പ്രസി.), രത്നാകരൻ കനിയടുക്കം (വൈ. പ്രസി.), ബി.കെ.പ്രമോദ് (സെക്ര.), രതീഷ്‌ ബലനടുക്കം (ജോ. സെക്ര.), ജയൻ ചാലിൽ (ഖജാ.).