തൃക്കരിപ്പൂർ : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് എം.എൽ.എ. പദ്ധതി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ഒഴിഞ്ഞ കുടവുമായി കുടിനീർ ജാഥ നടത്തും. മാർച്ച് ഒന്നിന് വൈകീട്ട് ബീരിച്ചേരിയിൽനിന്ന് തൃക്കരിപ്പൂർ ടൗണിലേക്കാണ് ജാഥ. പഞ്ചായത്ത് കമ്മിറ്റി യോഗത്തിസ്‍ ചെയർമാൻ എസ്.കുഞ്ഞാഹമ്മദ് അധ്യക്ഷനായിരുന്നു. കെ.ശ്രീധരൻ, എം.ടി.പി.കരീം, സത്താർ വടക്കുമ്പാട്, കെ.വി.മുകുന്ദൻ, ഒ.ടി.അഹമ്മദ് ഹാജി, കെ.പി.ദിനേശൻ, റസാഖ് പുനത്തിൽ, എം.എ.സി.കുഞ്ഞബ്ദുള്ള ഹാജി, എൻ.കെ.പി.മുഹമ്മദ്കുഞ്ഞി, ടി.പി.അഹമ്മദ് ഹാജി, ടി.ധനഞ്ജയൻ, വി.എം.ശ്രീധരൻ, കെ.പി.ജയദേവൻ എന്നിവർ സംസാരിച്ചു.