കാസർകോട് : കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനെ ഇ.എം.എസ്. വായനശാലയും യൂത്ത് ക്ലബ്ബ് പെരുമ്പളയും അനുസ്മരിച്ചു. വാട്സാപ്പ് ഗ്രൂപ്പിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച് ആദരാഞ്ജലിയർപ്പിച്ചു. യു.ഗീത, അനന്ദൻ, മണികണ്ഠൻ, സന്തോഷ്, ആർദ്ര രമേശൻ, വിജയൻ, രാഘവൻ, ഹരിത, സജേഷ് എന്നിവർ സംസാരിച്ചു.