പൊയിനാച്ചി : ചെമ്മനാട് കൃഷിഭവന്റെ സഹകരണത്തോടെ പറമ്പ് ഹരിതം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 10 ഏക്കർ തരിശുഭൂമിയിൽ ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. പറമ്പ രാജീവ്ജി ഗ്രന്ഥാലയം ഭാരവാഹികളും ഹരിതം കർഷകസംഘം അംഗങ്ങളും പാടശേഖര കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ട കൂട്ടായ്മയാണിത്.

രത്നാകരൻ വടക്കേവീട്, രാഘവൻ വലിയവീട്, നാരായണൻ മുണ്ട്യക്കാൽ, കുഞ്ഞിരാമൻ വടക്കേക്കണ്ടം, രാഘവൻ നായർ മുരളീഭവൻ, കുമാരൻനായർ കപ്പണക്കാൽ, കൃഷ്ണൻ മുണ്ട്യക്കാൽ, തമ്പാൻ വലിയവീട്, ജനാർദനൻ വലിയവീട്, മാധവൻ പാറമ്മൽവീട് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.

സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഓണത്തിന് 12 ഏക്കറിൽ ജൈവകൃഷിനടത്തി 200 ക്വിൻറലോളം പച്ചക്കറികൾ ഇടനിലക്കാരില്ലാതെ ജനങ്ങൾക്ക് നേരിട്ട് വിതരണം നടത്തിയിരുന്നു.

ഈ വർഷത്തെ ഓണവിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറിക്കൃഷിയുടെ വിത്തിടൽ ചടങ്ങ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ്്‌ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് കൃഷി ഓഫീസർ പി. ദിനേശൻ അധ്യക്ഷനായി.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ രമാ ഗംഗാധരൻ, ആയിഷ അബൂബക്കർ, ശംശുദ്ദീൻ തെക്കിൽ, പഞ്ചായത്തംഗം മറിയ, അസിസ്റ്റൻറ്്‌ കൃഷി ഓഫീസർ ഇ. രാജഗോപാലൻ എന്നിവർ പങ്കെടുത്തു.