പാലാവയൽ : ഈസ്റ്റ് എളേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ അത്തിയടുക്കത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തെങ്ങ്, കവുങ്ങ്, വാഴ എന്നീ വിളകളാണ് നശിപ്പിച്ചത്. രാജൻ പെരിങ്ങോത്ത്, ശശി കുറ്റൂർ, അഷ്‌റഫ് പാടിയോട്ടുചാൽ, സണ്ണി കിഴകൊമ്പിൽ എന്നിവരുടെ കാർഷികവിളകൾ പൂർണമായും നശിപ്പിച്ചു.