കാഞ്ഞങ്ങാട് : ജില്ലയിൽ 793 പേർക്കുകൂടി കോവിഡ്. 14.6 ആണ് രോഗസ്ഥിരീകരണ നിരക്ക്. 651 പേർ രോഗമുക്തി നേടി. 6434 പേർ ചികിത്സയിലും 29510 പേർ നിരീക്ഷണത്തിലുമുണ്ട്. 3879 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. 2150 പേരുടെ പരിശോധനാഫലം വരാനുണ്ട്.

101246 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇവരിൽ 93997 പേർ രോഗമുക്തി നേടി. അതിനിടെ മുളിയാർ പഞ്ചായത്തിലെ ഒൻപതാം വാർഡും പനത്തടിയിലെ മൂന്നാം വാർഡും മൈക്രോ കൺടെയ്ൻമെന്റ് സോണാക്കി.

കാഞ്ഞങ്ങാട് : കോവിഡ് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കാഞ്ഞങ്ങാട്ട് മെഡിക്കൽ ഷോപ്പ്, പാൽ, ഹോട്ടൽ എന്നിവ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് നഗരസഭ അറിയിച്ചു.

ലോക്‌ഡൗൺ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക്‌ നൽകുന്ന ഇളവ് രണ്ടുദിവസത്തേക്കില്ലെന്ന് നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു.